By praveen prasannan.19 May, 2017
കോഴിക്കോട്: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് കേരളത്തിലും വികസനം വന്നുവെന്ന് അദ്ദേഹത്തിന് നേരില്‍ ബോധ്യപ്പെടാനാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി പി എം വികസന ജാഥ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നേരെ പരിഹാസം ചൊരിഞ്ഞത്.
കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം തന്നെയുണ്ടാകും. മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുകയാണ് ഇടതുസര്‍ക്കാര്‍.
കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വന്ന മോദി ഇവിടെ എത്യോപയാണ്, സൊമാലിയയാണ് എന്നെല്ലാം പറഞ്ഞിരുന്നു. വികസനം ഇവിടെയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവിടെയും വികസനം എത്തിയെന്ന് നരേന്ദ്രമോദിയെ കൊണ്ട് പ്രഖ്യാപിക്കാനാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചതെന്നും കോടിയേരി പറഞ്ഞു.