Saturday 06 June 2020




ഐഎൻഎക്സ് മീഡിയ അഴിമതി; ചിദംബരത്തിനും മകൻ കാർത്തിക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

By Sooraj Surendran.18 Oct, 2019

imran-azhar

 

 

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും, മകൻ കാർത്തി ചിദംബരത്തിനുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് ഇരുവരെയും പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി തുടങ്ങി 14 പേരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ നിക്ഷേപം നടത്തിയതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കേസ്.കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.


ന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ് പി ചിദംബരം. ഈ മാസം 24 വരെയാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കേസില്‍ കഴിഞ്ഞ 55 ദിവസം ചിദംബരം സിബിഐ കസ്റ്റഡിയിലും തിഹാര്‍ ജയിലില്‍ റിമാന്‍ഡിലുമായിരുന്നു. റിമാന്‍ഡ്് കാലാവധി അവാസാനിച്ച ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഡല്‍ഹിയിലെ സിബിഐ കോടതി ഇഡിക്ക് കസ്റ്റഡി അനുവദിച്ചത്.