Sunday 12 July 2020




ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ അഴിമതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഹർജിയിൽ വിധി വെള്ളിയാഴ്ച

By Sooraj Surendran .14 Nov, 2019

imran-azhar

 

 

ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഹർജിയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. ഓഗസ്റ്റ് 21നാണ് ഇഡി ചിദംബരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ ഈ മാസം 27 വരെ ചിദംബരത്തെ ജുഡീഷല്‍ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നവംബർ എട്ടിന് ചിദംബരം സമർപ്പിച്ച ജാമ്യ ഹർജിയിലാണ് വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി വിധി പറയുക. ജസ്റ്റീസ് സുരേഷ് കെയിറ്റ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.