Saturday 22 September 2018



പുതുവൈപ്പ് പദ്ധതി: ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്ന് വിദഗ്ദ്ധ സമിതി

By praveen prasannan.14 Nov, 2017

imran-azhar

തിരുവനന്തപുരം : എറണാകുളം പുതുവൈപ്പിനില്‍ ഐ ഒ സി പണിത മതില്‍ പൊളിക്കണമെന്ന് വിദഗ്ദ്ധസമിതി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കി.

ഐ ഒ സി പ്ളാന്‍റിനെ കുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തല്‍. പ്ളാന്‍റിന് അനുമതി നല്‍കിയപ്പോള്‍ പറഞ്ഞ ചട്ടങ്ങള്‍ പലതും പാലിച്ചില്ല.

അപകടമുണ്ടായാല്‍ നേരിടാനുള്ള ദുരന്തനിവാരണ പദ്ധതി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതി പ്രദേശത്തെ മണല്‍ ഭിത്തികള്‍ സംരക്ഷിക്കണം.

പുതുവൈപ്പ് സമരസമിതി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, ഐ ഒ സി അധികൃതര്‍ തുടങ്ങിയവരില്‍ നിന്ന് വിവരങ്ങള്‍ തേടിയ ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. ഐ ഒ സി പ്ളാന്‍റിന്‍റെ നിര്‍മ്മാണ പ്രദേശത്തെത്തി സമിതി പരിശോധനയും നടത്തിയിരുന്നു.