Wednesday 23 September 2020




ഐ.പി. ബിനു നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍

By online desk .05 Dec, 2019

imran-azhar

 

 

തിരുവനന്തപുരം : നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി ഐ.പി. ബിനുവിനെ തിരഞ്ഞെടുത്തു. നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍. വിനോദിന്റെ നിയന്ത്രണത്തിലായിരുന്നു തിരെഞ്ഞെടുപ്പ്്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന കെ. ശ്രീകുമാര്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ്. നിലവിലുള്ള 11 അംഗങ്ങളില്‍ അഞ്ച് പേര്‍ ഇടതുമുന്നണിക്ക് വോട്ടു ചേയ്തു. ബിജെപിക്ക് മൂന്നും യുഡിഎഫിന് രണ്ടും വോട്ട് ലഭിച്ചു. പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കക്ഷി നേതാക്കള്‍, നഗരസഭാ സെക്രട്ടറി, സംഘടനാ നേതാക്കള്‍ എന്നിവര്‍ അഭിനന്ദിച്ചു. നിലവിലുള്ള ഭരണ സമിതിയുടെ തുടച്ചയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്നും നഗരവാസികളുടെ പൂര്‍ണ്ണ സഹകരണത്തോടെ മാലിന്യ സംസ്‌കരണത്തിലടക്കം മുന്നോട്ട് പോകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.