Wednesday 22 May 2019


പാകിസ്ഥാന് ഇറാന്റെ അന്ത്യശാസനം

By Sooraj Surendran .04 Mar, 2019

imran-azhar

 

 

പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ അന്ത്യശാസനം നൽകി ഇറാൻ. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കണമെന്നും, ഇതിന് നടപടി കൈക്കൊള്ളാൻ പാകിസ്ഥാൻ തയ്യാറായില്ലെങ്കിൽ അത് ഞങ്ങൾക്ക് ചെയ്യേണ്ടി വരുമെന്നും ഇറാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇറാന്‍ സായുധ സേനയായ ഐ ആര്‍ ജി സിയാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുൽവാമയിൽ നടന്ന ചാവേറാക്രമണത്തിന് പിന്നാലെയും ഇറാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും ഐ ആര്‍ ജി സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജഅ്ഫരി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ ബാലക്കോട്ട് തിരിച്ചടി നൽകിയതിന് ശേഷം പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഇതേ തുടർന്നാണ് കർശന നിർദേശവുമായി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.