Friday 07 August 2020




ഖാസിം സുലൈമാനിയുടെ വധം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്

By Sooraj Surendran.29 Jun, 2020

imran-azhar

 

 

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. ട്രംപിനെ പിടികൂടുന്നതിനായി ഇറാൻ ഇന്റർപോളിന്റെ സഹായവും തേടി. ട്രംപിന്റെ നിർദേശപ്രകാരമാണ് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. ജനുവരി മൂന്നിനാണ് യുഎസ് സൈന്യം ആളില്ല വിമാനം നടത്തിയ ആക്രമണത്തിലൂടെ ഖാസിം സുലൈമാനിയെ വധിക്കുന്നത്. ട്രംപിനെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് ഇറക്കണമെന്നും ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ഭീകരവാദം എന്നീ കുറ്റങ്ങളാണ് ഡൊണാള്‍ഡ് ട്രംപിന് എതിരെ ചുമത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി.