Saturday 23 September 2017

യു എസിനെ പ്രകോപിപ്പിച്ച് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ഇറാന്‍ ചെലവിടും

By praveen prasannan.14 Aug, 2017

imran-azhar

ടെഹ്റാന്‍: മിസൈല്‍ പദ്ധതിക്കും വിദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പണം കൂടുതല്‍ ചെലവിടുന്നതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമന്‍റിന്‍റെ അംഗീകാരം. ഇറാന് മേല്‍ അമേരിക്കയുടെ പുതിയ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിലാണിത്.

ലോകരാജ്യങ്ങളുമായി 2015ല്‍ ഉണ്ടാക്കിയ ധാരണ പുനരവലോകനം ചെയ്യണമെന്ന യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രന്പിന്‍റെ നിലപാടുകള്‍ക്കെതിരെ ഇറാനിലെന്പാടും രോഷം പടരുന്നുണ്ട്. എന്നാല്‍ പുതിയ ബില്‍ മുന്പത്തെ ധാരണ അട്ടിമറിക്കുന്നതല്ലെന്ന് ഇറാന്‍ അധികൃതര്‍ പറയുന്നു.

ഏതായാലും പുതിയ ബില്ലിന് അംഗീകാരം നല്‍കിയത് ഇറാനും യു എസുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അലോസരമുണ്ടാക്കും. പാര്‍ലമന്‍റിലെ 247 അംഗങ്ങളില്‍ 240 പേരും ബില്ലിനെ അനുകൂലിച്ചു. ഒരാള്‍ വിട്ടു നിന്നു.

ബില്‍ ഇനി ഗാര്‍ഡിയന്ന് കൌണ്‍സിലൈറ്റ് പരിഗണനയ്ക്ക് വിടു. ഇവിടെ അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബില്‍ പ്രകാരം 800 ദശലക്ഷം ഡോളര്‍ പ്രതിരോധ കാര്യങ്ങള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുമായി ലഭിക്കുക. പ്രത്യേക പരിശീലനം നേടിയിട്ടുള്ള വിഭാഗമായ റെവലൂഷണറി ഗാര്‍ഡ്സിലെ ഖുഡ്സ് വിഭാഗത്തിനും പണം ലഭിക്കും.