By praveen prasannan.12 Jun, 2017
ദോഹ: സൌദി അറേബിയയും യു എ ഇയും ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഖത്തറിലേക്ക് അഞ്ച് വിമാനങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ ഇറാന് അയച്ചു. ഓരോ വിമാനത്തിലും 90 ടണ്‍ ഭക്ഷണ സാധനങ്ങളാണുണ്ടായിരുന്നത്.
ഒരു വിമാനം കൂടി ഉടന്‍ ഖത്തറിലേക്കയക്കുമെന്നാണ് ഇറാന് അറിയിച്ചത്.പഴങ്ങളും പച്ചക്കറികളുമാണ് വിമാനങ്ങളിലുള്ളത്.
മൂന്ന് കപ്പലുകള്‍ 350 ടണ്‍ ഭക്ഷണ സാധനങ്ങളുമായി ഖത്തറിലേക്ക് ഉടന്‍ പുറപ്പെടും. ഇറാനിലെ ദയര്‍ തുറമുഖത്ത് നിന്നാണ് കപ്പല്‍ പുറപ്പെടുന്നത്.
ഖത്തറില്‍ നിന്നുളള സാധാരണ സര്‍വീസുകള്‍ക്ക് പുറമെ 100 വിമാനങ്ങള്‍ക്ക് കൂടി ഇറാന് വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അനുമതി നല്കി.