Saturday 11 July 2020




അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ദുബായിയും, ഹൈ​ഫ​യും ആക്രമിക്കുമെന്ന് ഇ​റാ​ന്‍ റ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ്

By Sooraj Surendran .08 Jan, 2020

imran-azhar

 

 

ടെഹ്‌റാൻ: യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. ഇറാനെ ആക്രമിക്കാൻ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കുന്ന സഖ്യരാജ്യങ്ങൾ കരുതിയിരിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

 

ഇറാനെ ആക്രമിക്കാനുള്ള എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും അക്രമിക്കുമെന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. അമേരിക്ക ഇറാനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് ആക്രമണത്തെ തുടർന്ന് അമേരിക്കയുടെ സർവനാശം കാണാതെ പിന്നട്ടില്ലെന്ന് യുദ്ധകാഹളം മുഴക്കിയിരിക്കുകയാണ് ഇറാൻ.