Thursday 28 January 2021




തലസ്ഥാനത്ത് കനത്ത മഴ; ഇന്ന് തെക്കൻ കേരളത്തിൽ മഴ ശക്തമായേക്കും

By സൂരജ് സുരേന്ദ്രന്‍.13 Jan, 2021

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ. രാവിലെ മുതൽ തുടങ്ങിയ മഴ, വൈകുന്നേരമായിട്ടും ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

 

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 60 cm വീതം ഉയർത്തിയിട്ടുണ്ട്.

 

വൈകുന്നേരം 05:00ന് നാലു ഷട്ടറുകളും 40 cm കൂടി(മൊത്തം 400Cm) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.