Tuesday 10 December 2019




ഗാസയിൽ പലസ്തീൻ- ഇസ്രയേൽ സംഘർഷം രൂക്ഷം

By Sooraj Surendran .05 May, 2019

imran-azhar

 

 

ടെൽ അവീവ്: ഗാസ മുനമ്പിൽ പലസ്തീൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നു. രണ്ട് ദിവസമായി ഇവിടെ കനത്ത ഏറ്റുമുട്ടലുകളും സംഘർഷങ്ങളുമാണ് നടക്കുന്നത്. അതേസമയം ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഉത്തരവിട്ടു. ഇസ്രയേൽ സേന ഗാസ അതിർത്തി അടച്ചതാണ് ഏറ്റുമുട്ടലിന് കാരണം. ഗാസയിലെ രണ്ടു റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ സൈനികരിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്നാണ് ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചത്. ശനിയാഴ്ച പലസ്തീനികൾ 450 റോക്കറ്റുകളാണ് ഇസ്രയേലിന്‍റെ ഭാഗത്തേക്ക് അയച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗാസയിൽ ക്രമാസമാധാനപൂർണമായ അന്തരീക്ഷമല്ല നിലവിലുള്ളത്.