Monday 25 October 2021




ഐ.എസ്.ആര്‍.ഒ. ചാരക്കേസ്; ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തി

By Vidyalekshmi.22 Sep, 2021

imran-azhar


തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ മാലി വനിത ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തി.സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയയുടെ മൊഴി രേഖപ്പെടുത്തിയത്.

 

ഈ കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴിയെടുത്തത്.

 

ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ടി. ചന്ദ്രശേഖറിന്റെയും എസ്.കെ. ശര്‍മയുടെയും ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ചന്ദ്രശേഖറിന്റെ ഭാര്യയുടെയും ശര്‍മയുടെ മകളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നിര്‍ണായകമാണ്.

 

മറിയം റഷീദയുടെ മൊഴികൂടി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ ആയിവേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. നേരത്തെ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും ഹൈക്കോടതിയില്‍ അടക്കം ഹര്‍ജി നല്‍കിയിരുന്നു.