Friday 10 April 2020




നിലപാടിൽ മാറ്റമില്ല, ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതായാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

By Sooraj Surendran .29 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുതവണ ആക്രമിക്കപ്പെട്ടിട്ടുള്ളയാളാണ് താനെന്നും, ഇതിലും ദയനീയ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് യോജിപ്പില്ലെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്താവനകളോട് തനിക്ക് യാതൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന ആരോപണം സിപിഎം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.