Sunday 18 April 2021




മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല; നിലപാട് തിരുത്തി വി.മുരളീധരന്‍

By സൂരജ് സുരേന്ദ്രൻ .04 Mar, 2021

imran-azhar

 

 

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മെട്രോ മാൻ ഇ. ശ്രീധരനെ പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്.

 

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

 

ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുമായി സംസാരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

 

അതിനാല്‍ ഇതൊരു പ്രഖ്യാപനമായി കണക്കാക്കരുത് എന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

 

ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വി.മുരളീധരന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.