Tuesday 20 August 2019




കാവല്‍ക്കാരന്റെ വിധി മെയ് 23ന് ജനകീയ കോടതി തീരുമാനിക്കുമെന്ന് രാഹുല്‍

By anju.22 Apr, 2019

imran-azhar

 


ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് ജനകീയ കോടതി മെയ് 23-ന് തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.


റഫാല്‍ കേസിലെ സുപ്രീം കോടതി ഉത്തരവിനെപ്പറ്റി നടത്തിയ പരാമര്‍ശത്തില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമര്‍ശനം.


കാവല്‍ക്കാരന്‍ കള്ളനാണ് എന്നതിലല്ല കോടതി നിരീക്ഷണം തെറ്റായി പരാമര്‍ശിച്ചതിലാണ് രാഹുല്‍ മാപ്പ് പറഞ്ഞതെന്നും റഫാല്‍ അഴിമതിയില്‍ സത്യം പുറത്തുവരുമെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.


പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ് വന്നു. താമരമുദ്രയുള്ള കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്ന് ജനകീയ കോടതി മെയ് 23-ന് തീരുമാനിക്കും. നീതി നടപ്പാകും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അതിന്റെ നേട്ടം തന്റെ സമ്പന്ന സുഹൃത്തുക്കള്‍ക്ക് നല്‍കിയ ഈ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.