By online desk .29 Mar, 2020
റോം: കോവിഡ് 19 താണ്ഡവമാടു ഇറ്റലിയില്‍ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 10,023 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 92,472 ആയി്. കോവിഡ് 19 മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഇറ്റലിയിലാണ്. അതേ സമയം വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 81,997 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ മരിച്ചത് 3299 പേരാണ്. കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയുടെ പിില് രണ്ടാമതാണ് ഇറ്റലി. അമേരിക്കയില്‍ 105,470 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
എന്ത് കൊണ്ടാണ് ഇറ്റലിയില്‍ ഇത്രയധികം മരണങ്ങളുണ്ടാകുതൊണ് കൂടുല്‍ ആള്‍ക്കാരും ചോദിക്കുത്. രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആറാഴ്ച പിിടുമ്പോഴും മരണസംഖ്യ ഉയരുകയാണ്. രാജ്യത്ത് വൃദ്ധ ജനങ്ങളുടെ എണ്ണം കൂടുതലുളളതും വൈറസ് പരിശോധന സംവിധാനത്തിന്റെ പോരായ്മയും മരണ സംഖ്യ കൂടാന്‍ കാരണമാണെ വിലയിരുത്തലുണ്ട്.
ഇറ്റലിയില്‍ ഇപ്പോഴും കടുത്ത രോഗബാധയുണ്ടാവുവരെ മാത്രമെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുുളളൂ. ഇതും മരണ സംഖ്യ ഉയരാന്‍ കാരണമാണ്. നിരവധി പേര് പരിശോധനയ്ക്കായി വീടുകളില്‍ കാത്തിരിപ്പാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ തോതില്‍ സുരക്ഷാ സംവിധാനങ്ങളും ലഭ്യമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളുണ്ടായ വടക്കന്‍ ലംബാര്‍ഡിയില്‍ സ്ഥിതി ഒ'ും ആശാവഹമല്ല. മികച്ച ആരോഗ്യ സുരക്ഷ രംഗമാണ് ഇറ്റലിയിലേതെങ്കിലും ഇപ്പോള്‍ മരുുകളുടെ കുറവ് അനുഭവപ്പെടുുണ്ട്.
വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യം നിയന്ത്രണങ്ങള്‍ കൊണ്ടുവത്. പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുകയും ചെയ്തത് ജനുവരിയിലാണ്. രണ്ട് മാസത്തോളമാകുമ്പോള്‍ ഇവിടെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിതുടങ്ങി. കോവിഡ് 19ബാധ കുറഞ്ഞതിനെ തുടര്ാണിത്. ഇറ്റലിയിലും ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. വിലക്ക് ലംഘിച്ചാല്‍ 3000 യൂറോ ആണ് പിഴ ഈടാക്കുത്.