Thursday 27 February 2020




കോൺഗ്രസിന് പൗരത്വ നിയമത്തെ കുറിച്ച് ധാരണയില്ല; ആഞ്ഞടിച്ച് ജെപി നഡ്ഡ

By Sooraj Surendran.23 Jan, 2020

imran-azhar

 

 

ആഗ്ര: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആഗ്രയിൽ നടന്ന റാലിയിൽ ജനങ്ങളെ ധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മാറി, അവരുടെ രാഷ്ട്രീയത്തിന് അവസാനമായിരിക്കുന്നു നഡ്ഡ പറഞ്ഞു.

 

ജവഹർലാൽ നെഹ്‌റും, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കുടിയേറുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും നഡ്ഡ കുറ്റപ്പെടുത്തി. ദളിത് സമുദായ നേതാക്കളെയും നഡ്ഡ വിമർശിച്ചു. അഭയാര്‍ഥികളില്‍ എഴുപത് ശതമാനം പേരും ദളിതരാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ കഴിയുന്നതിനുള്ള അവകാശവും, പൗരത്വവും നൽകിയിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു.