Friday 20 October 2017

ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും

By BINDU PP.19 Jun, 2017

imran-azhar

 

 


തിരുവനന്തപുരം: ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കും. അദ്ദേഹത്തിന്റെ സ്ഥാനം ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഐഎംജിയില്‍ ചുമതല ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ജേക്കബ് തോമസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ജേക്കബ് തോമസിന് ഇതിനോട് താല്‍പര്യമില്ലെന്നാണ് സൂചന.തിരികെ എത്തുമ്പോള്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് കത്തയച്ചിരുന്നു.പുതിയ സാഹചര്യത്തില്‍ 30ന് ഡിജിപി ടിപി സെന്‍കുമാറിന്റെ വിരമിക്കലിന് ശേഷമേ ജേക്കബ് തോമസിന്റെ പുതിയ ചുമതല ഏതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുകയൊള്ളു.