Wednesday 08 April 2020




2019 ല്‍ നിങ്ങള്‍ കരഞ്ഞ കണ്ണുനീര്‍ നിങ്ങള്‍ 2020 നട്ടുപിടിപ്പിച്ച വിത്തുകള്‍ക്ക് വെള്ളം നല്‍കട്ടെ... ജേജി ജോണിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ്

By online desk .26 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: 2019 ല്‍ നിങ്ങള്‍ കരഞ്ഞ കണ്ണുനീര്‍ നിങ്ങള്‍ 2020 നട്ടുപിടിപ്പിച്ച വിത്തുകള്‍ക്ക് വെള്ളം നല്‍കട്ടെ... ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ടിവി അവതാരകയും മോഡലുമായ ജേജി ജോണിന്റെ അവസാനത്തെ ഫെയ്ബുക്ക് പോസ്റ്റായിരുന്നു ഇത്. ഈമാസം 22നാണ് അവര്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതുവര്‍ഷപ്പിറവിയുടെ ആശംസയായാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ നിരവധി ഫോളോവേഴ്‌സും സുഹൃത്തുക്കളുമുള്ള ജേജിക്ക് നിമിഷങ്ങള്‍ക്കകം തന്നെ ലൈക്കുകളും കമന്റുകളും ലഭിച്ചു. എന്നാല്‍ അപ്പോഴൊന്നും ആരും അറിഞ്ഞിരുന്നില്ല ജേജി ഇത്ര പെട്ടെന്ന് വിടപറയുമെന്ന്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുള്ള ആളാണ് ജേജി. തന്റെ പ്രോഗ്രാമുകളുടെ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുന്നതില്‍ അവര്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ചില ഫോട്ടോകള്‍ക്ക് വന്ന മോശം കമന്റുകള്‍ക്ക് ചുട്ട മറുപടിയും അവര്‍ നല്‍കിയിട്ടുണ്ട്. ടിവി പരിപാടികള്‍ക്ക് പുറമെ വിശേഷ പരിപാടികളിലും അവതാരകയായി ജേജി ജോണ്‍ എത്തിയിട്ടുണ്ട്. പ്രത്യേക അവതരണശൈലി കൊണ്ട് ആള്‍ക്കാരെ കൈയിലെടുക്കാന്‍ ജേജിക്കായിട്ടുണ്ട്. അതിന്റെയെല്ലാ വീഡിയോകളും ഫോട്ടോകളും ഫെയ്‌സ്ബുക്കില്‍ അപ്്‌ലോഡ് ചെയ്യാറുണ്ടായിരുന്നു. എല്ലാ ദിവസവും ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നു അവര്‍. കൂട്ടുകാര്‍ ഇടുന്ന ഫോട്ടോകള്‍ക്കും ലൈക്കും കമന്റുകളും ചെയ്യാറുണ്ട്.

 

തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോവലും അവര്‍ ധൈര്യം കാട്ടി. ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വാട്സ് ആപ്പിലൂടെ മറ്റ് സ്ത്രീകള്‍ക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീര്‍ത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തത്.

 

ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതല്‍ 32 വരെ വയസു പ്രായമുള്ള ആണ്‍കുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകള്‍ യുവാവ് മറ്റ് സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തത്. പല സ്ത്രീകള്‍ക്കും ഇത്തരത്തില്‍ മെസേജുകള്‍ ചെന്നെങ്കിലും ഇവന്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവിനെതിരെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. യുവാവ് അയച്ച വാട്സ്അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് അനു പാലത്തിങ്കല്‍ തന്റെ തന്നെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അപ്പോഴാണ് തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങള്‍ പരക്കുന്നതായി ജേജി അറിയുന്നത്. തുടര്‍ന്ന് അനുവുമായി സംസാരിച്ചതിനു ശേഷം ജേജി തന്റെ ഫെയ്സ്ബുക്ക് പേജിലും ഇക്കാര്യം ഷെയര്‍ ചെയ്തിരുന്നു. കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയ ജേജി ജോണ്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. മുന്‍ മിസിസ് തിരുവനന്തപുരവും ഗ്രൂമിങ് സ്റ്റൈലിസ്റ്റ് എക്സ്പേര്‍ട്ടും സെലിബ്രിറ്റി ഷെഫും അവതാരികയുമാണ് ജേജി ജോണ്‍. ആരോപണ വിധേയനായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ ഫേസ്ബുക്ക് പലപ്പോഴായി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പിന്നീട് റിക്കവര്‍ ചെയ്‌തെടുക്കുകയുമായിരുന്നു.