Wednesday 08 April 2020




ജാഗി ജോണിന്റെ മരണം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ

By online desk .29 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് അവതാരക ജാഗി ജോണിന്റെ മരണം സംഭവിച്ചത്. ഇതിനായി സുഹൃത്തു കൂടിയായ ഡോ.നിമ്മിയുടെ നിര്‍ദ്ദേശപ്രകാരം മുഖത്ത് സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ നടത്തിവരികയായിരുന്നു. ജനുവരി മൂന്നാം തിയതി ഇതിനായി ചെന്നൈയിലേക്ക് പോകുമെന്ന് അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ ശരീരഭാരവും കുറയ്ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ വരെ ഇവരെ ഫോണിലൂടെ വിളിച്ച് സംസാരിച്ച സുഹൃത്തുക്കളുണ്ട്. ഉച്ചയ്ക്കു ശേഷമാണ് ഫോണില്‍ കിട്ടാതായത്. 23ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ 22ന് മരണം സംഭവിച്ചുവെന്ന് പൊലീസ് പറയുന്നു.ജാഗി അടുക്കളയില്‍ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണു കണ്ടെത്തേണ്ടത്.ഇതിനിടെ സൈബര്‍ സെല്ലിനു കൈമാറിയ ജാഗിയുടെ ഫോണിന്റെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതില്‍ ഒരു നമ്പരില്‍ നിന്നും നിരന്തരം ജാഗിക്ക് ഫോണ്‍ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് എറണാകുളത്തെ സുഹൃത്തും ജിംനേഷ്യം ഉടമയുമായ രത്തന്റേതാണെന്ന് പേരൂര്‍ക്കട പൊലീസ് കലാകൗമുദിയോടു പറഞ്ഞു. ഇയാളാണ് ഞായറാഴ്ച ജാഗിയെ ഉച്ചയ്ക്കു ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് ഇരുവരുടെയും സുഹൃത്തായ ഡോ. നിമ്മിയെ വിവരം അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയ നിമ്മി ജാഗിയെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ഈ വിവരം പേരൂര്‍ക്കട പൊലീസിനെ അറിയിക്കുകയും ചെയ്തു.