Sunday 07 June 2020




ഡൽഹി കലാപം: ആര്‍.ജെ.ഡി യുവജന നേതാവ് അറസ്റ്റിൽ

By Sooraj Surendran .02 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി നടന്ന കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റിലായി. മീരാന്‍ ഹൈദറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആര്‍.ജെ.ഡി യുവജന നേതാവ് കൂടിയാണ്. ഡൽഹിയിൽ നടന്ന കലാപത്തിൽ 54 പേരാണ് മരിച്ചത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നാല് ദിവസം നീണ്ടുനിന്ന കലാപത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. കലാപത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് മീരാന്‍ ഹൈദർ അറസ്റ്റിലായത്. ആക്രമണം നടത്താനായി വാട്‌സ്ആപ് ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും ഗുണ്ടകളെ എത്തിച്ചുവെന്നും ഡല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു.