Tuesday 02 June 2020




കോവിഡ് 19: ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By Sooraj Surendran.07 Apr, 2020

imran-azhar

 

 

കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ ജപ്പാനിൽ പ്രതിരോധ നടപടികളുടെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിൽ ഇതുവരെ 3817 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 80 ആയി ഉയർന്നു. ടോക്കിയോയിൽ ആയിരത്തിലധികം രോഗികളാണ് നിലവിലുള്ളത്. അടിയന്തരാവസ്ഥ ഒരു മാസം നീളുമെന്നാണ് റിപ്പോർട്ട്. കൊറോണ ബാധ മൂലം ജപ്പാനിൽ സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കുന്നതിനായി സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചു. കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് കാരണം നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.