Friday 29 May 2020




കൊറോണയെ പ്രതിരോധിക്കാൻ 'അവിഗാന്‍' ഫലപ്രദമെന്ന് ചൈന

By Sooraj Surendran .20 Mar, 2020

imran-azhar

 

 

ബീജിംഗ്: ലോകം മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 'അവിഗാൻ' എന്ന മരുന്നിന് സാധിക്കുമെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധര്‍. സാധാരണ പനിക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് അവിഗാന്‍. അവിഗാന്‍ ജാപ്പനീസ് ആന്റി ഫ്ളു ഏജന്റ് ആണ്, ഇതിലെ ഫാവിപിറാവിര്‍ എന്ന ഘടകമാണ് കൊറോണക്കെതിരെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

 

ചൈനയിൽ കൊറോണ സ്ഥിരീകരിച്ച 300 രോഗികളിൽ ഈ മരുന്ന് പ്രയോഗിച്ചെന്നും, അവർക്ക് രോഗം പൂർണമായും ഭേദമായെന്നും ചൈന പറയുന്നു. മരുന്ന് ഉപയോഗിച്ചവരുടെ ശ്വാസകോശം കാര്യമായ പുരോഗതി നേടിയെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഫാവിപിറാവിര്‍ ഉപയോഗിച്ചുകൊണ്ടുള്ള മരുന്ന് ഹോങ് കോങ്ങിലെ സിഹുവാന്‍ എന്ന് പേരുള്ള ഫാര്‍മസ്യുട്ടിക്കല്‍സ് നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.