Monday 04 July 2022




നായയായി മാറാന്‍ ആഗ്രഹം;അതിന് യുവാവ് മുടക്കിയത് 12 ലക്ഷം രൂപ

By Priya.26 May, 2022

imran-azhar

തികച്ചും വ്യത്യസ്തമായ ഒരു ആഗ്രഹം നിറവേറ്റി ജാപ്പനീസ് യുവാവ്. ഒരു നായയായി മാറാനുള്ള യുവാവിന്റെ ആഗ്രഹം സെപ്പറ്റ് ഏജന്‍സി യാഥാര്‍ത്ഥ്യമാക്കി.ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജാപ്പനീസ് വാര്‍ത്താ മാധ്യമമാണ്.

 

സെപ്പറ്റ് ഏജന്‍സി നിരവധി സിനിമകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും മറ്റുമായി വസ്ത്രങ്ങള്‍ തയാറാക്കി നല്‍കും.അത്തരമൊരു ജപ്പാന്‍ യുവാവിന്റെ മാറാനുള്ള ആഗ്രഹമാണ് നായയുടെ വസ്ത്രം നല്‍കി സെപ്പറ്റ് സഫലമാക്കിയത്.40 ദിവസമെടുത്ത് 12 ലക്ഷം രൂപ മുടക്കിയാണ് യുവാവിന് വേണ്ടി നായയുടെ വസ്ത്രം തയാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയാറാക്കിയിരിക്കുന്നത്.

 


' എനിക്ക് നാല്‍ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കോളി എന്റെ പ്രിയപ്പെട്ട ഇനമാണ്'- എന്തുകൊണ്ടാണ് നായയാകണമെന്ന് ആഗ്രഹിച്ചത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് യുവാവ് നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു.