Tuesday 19 February 2019


സൗരയൂഥ ഉൽപത്തി തേടി ജപ്പാന്റെ മാസ്കോട്ട് ഛിന്നഗ്രഹത്തിലിറങ്ങി

By Sooraj S.03 Oct, 2018

imran-azhar

 

 

ടോക്കിയോ: സൗരയൂഥത്തിന്റെ ഉൽപ്പത്തി തേടി ജപ്പാന്റെ മാസ്‌കോട്ട് ഛിന്നഗ്രഹത്തിലിറങ്ങി. മാസ്‌കോട്ട് എന്ന നിരീക്ഷണ സംവിധാനം വിജയകരമായി ഛിന്നഗ്രഹത്തിലിറാക്കിയതായി ജപ്പാൻ ബഹിരാകാശ പര്യവേക്ഷണ ഏജൻസി വ്യക്തമാക്കി. മാസ്‌കോട്ടിന് ഊഷ്മാവും ധാതുക്കളും സംബന്ധിച്ച വിവരങ്ങൾ നൽകാനാകും. കൂടാതെ മാസ്കോട്ടിൽനിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായും ജപ്പാൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ഹയബൂസ– 2 എന്ന പേടകമാണ് മാസ്കോട്ടിനെ വിജയകരമായി നിക്ഷേപിച്ചത്. മൂന്ന് വർഷത്തെ സഞ്ചാരത്തിനൊടുവിലാണ് പേടകം ഛിന്നഗ്രഹത്തിനടുത്ത് എത്തിയത്. കൂടാതെ രണ്ടു റോബട്ടിക് റോവേഴ്സിനെ കഴിഞ്ഞമാസം ജപ്പാൻ ഛിന്നഗ്രഹത്തിൽ ഇറക്കിയിരുന്നു.