By Veena Viswan.27 Jan, 2021
ചെന്നൈ: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തമിഴകത്ത് അമ്മ തരംഗം ഉണര്‍ത്താന്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ.
പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപത്തിലുള്ള ജയലളിതയുടെ ശവകുടീരം ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. സ്മാരകത്തിലെത്തുന്നവരെ സ്വീകരിക്കുന്നത് രണ്ട് ഗര്‍ജിക്കുന്ന സിംഹ പ്രതിമകളാണ്.
തലൈവര്‍ എംജിആറിന്റെ ശവകുടീരത്തിന് സമീപത്ത് തന്നെയാണ് ജയയും അന്ത്യവിശ്രമം െകൊള്ളുന്നത്.
എംജിആര്‍ സ്മാരകത്തിന് സമീപത്ത് തന്നെയാണ് ഏകദേശം 50.80 കോടിരൂപ ചെലവഴിച്ച ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിട വിസ്മയം.
മ്യൂസിയത്തില്‍ ജയലളിതയുടെ പുര്‍ണകായ പ്രതിമയുണ്ട്.