Thursday 04 June 2020




ലോക്ക്ഡൗണിന് പുല്ലുവില..! പേരക്കുട്ടിക്കൊപ്പം റോഡിലിറങ്ങി കളിപ്പാട്ടക്കാറോടിച്ച് എംഎൽഎ

By Sooraj Surendran .29 Mar, 2020

imran-azhar

 

 

ബംഗളുരു: കൊറോണ വൈറസ് ബാധ അനുദിനം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണിന് ജനപ്രതിനിധികൾ തന്നെ പുല്ലുവില കൽപ്പിച്ചാലോ? ബംഗളുരുവിലെ തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം.

 

പേരക്കുട്ടിക്കൊപ്പം കളിപ്പാട്ടക്കാറോടിച്ച് റോഡിലിറങ്ങിയ എംഎൽഎ ആര്‍ ശ്രീനിവാസാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്. ഗുബ്ബിയിലെ ജെഡിഎസ് എംഎല്‍എയാണ് എസ്.ആര്‍ ശ്രീനിവാസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ആളുകൾ മൊബൈലിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ലോക്ക്ഡൗൺ ചട്ടം ലംഘിച്ച എംഎൽഎക്കെതിരെ കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.