Thursday 26 April 2018

ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്; അടുത്തമാസം അന്തിമ തീരുമാനം ഉണ്ടായേക്കും

By Anju N P.29 Nov, 2017

imran-azhar

 

തിരുവനന്തപുരം: യുഡിഎഫ് വിട്ട് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക്. ഇടത് പ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അടുത്തമാസം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നുമാണ് സൂചന. മുമ്പ് ജനതാദള്‍ വിട്ടപ്പോള്‍ കേരളത്തില്‍ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. 15നകം അതുണ്ടാകുമെന്നാണ് സൂചന. സീറ്റ് ധാരണക്കായി സി.പി.എം നേതാക്കളുമായി അടുത്തദിവസങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.