Saturday 21 April 2018

വാഹന ലേല കേന്ദ്രത്തിലേക്ക് ജീപ്പിടിച്ച് കയറി 3 മരണം

By praveen prasannan.04 May, 2017

imran-azhar

മസാച്ചുസെറ്റ്സ്: വാഹന ലേലം നടക്കുന്ന സ്ഥലത്തേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് കയറി മൂന്ന് പേര്‍ കൊല്ലപ്പെടുകയും ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ബോസ്റ്റണ് 25 മൈല്‍ അകലെ ബില്ലെറിക നഗരത്തിലെ ലിന്‍വേ വാഹന കേല കേന്ദ്രത്തിലാണ് സംഭവം.

പാതയിലൂടെ പോവുകയായിരുന്ന ജീപ്പ് പെട്ടെന്ന് വേഗം കൂടിയതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങളില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വെട്ടിത്തിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

പൊട്ടിത്തെറി ശബ്ദങ്ങള്‍ കേട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദയനീയ അവസ്ഥയാണ് കാണാന്‍ കഴിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മനപൂര്‍വ്വം ഇടിച്ച് കയറ്റിയതല്ല ജീപ്പെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. ജീപ്പ് ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.