Friday 24 May 2019


അപകടത്തിൽ പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു

By Sooraj S.14 Jul, 2018

imran-azhar

 

 

മുണ്ടക്കയം: കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. പാലാ കൊട്ടാരമറ്റം റോഡിൽ വെച്ചാണ് ജോൺ തോമസ് എന്ന മധ്യവയസ്‌ക്കനെ അമിത വേഗതയിൽ എത്തിയ ബൈക്ക് യാത്രക്കാരൻ ഇടിച്ച് തെറിപ്പിക്കുന്നത്‌. തുറവാതുക്കൽ സ്വദേശിയാണ് ജോൺ തോമസ്. അപകടത്തിൽ പരിക്കേറ്റ ജോൺ തോമസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ ബൈക്ക് യാത്രക്കാരനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുക്കും.