Thursday 02 April 2020




ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടില്‍ ഷൂട്ടിംഗ് തുടങ്ങാന്‍ പോവുന്നു...

By online desk .19 Jan, 2020

imran-azhar

 

നില്‍ ആന്‍ഡ് ബ്ലൂഹില്‍ മോഷന്‍പിക്‌ചെഴസിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബി നിര്‍മ്മിക്കുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ പൂജ ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വച്ചു നടന്നു.രാജ്യത്തിന്റെ പേരുതന്നെയാണ് സിനിമയ്ക്കും നല്കിരിക്കുന്നത്..... 'ജിബൂട്ടി '


ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഫ്‌ലവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിജു ആണ്. വാരിക്കുഴിയിലെ കൊലപാതകം എന്ന വിജയ ചിത്രത്തിന് ശേഷം .അമിത് ചക്കാലക്കല്‍, ഗ്രിഗറി,ദിലീഷ് പോത്തന്‍,ശകുന്‍ ജസ്വാള്‍,രോഹിത് മഗ്ഗു,അലന്‍സിയര്‍,ഗീത, സുനില്‍ സുഖദ, ബിജു സോപാനം,വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,മാസ്റ്റര്‍ ഡാവിഞ്ചി,സ്മിനു സിജോ എന്നിവരോടൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

 

സംവിധായകന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്സല്‍ കരുനാഗപ്പള്ളി തിരക്കഥ,സംഭാഷണം നിര്‍വഹിക്കുന്നു. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക്‌ദേവ് സംഗീതം പകരുന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍,മേക്കപ്പ് -രഞ്ജിത് അമ്പാടി.പീ .ആര്‍ .ഒ മഞ്ജു ഗോപിനാഥ് . കേരളത്തിലും ആഫ്രിക്കയിലുമായി ജനുവരി അവസാനം ഷൂട്ടിംഗ് തുടങ്ങും .

 

ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വച്ചു നടന്ന . പ്രൊഡക്ഷന്‍ കമ്പനി ലോഞ്ചിലും. ചിത്രത്തിന്റെ പൂജാ ഫങ്ക്ഷനിലും. മലയാള സിനിമാ ലോകത്തെ പ്രമുഖരോടൊപ്പം ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ലോഞ്ചിനായി 4 ആഫ്രിക്കന്‍ മന്ത്രിമാരും 2 ഔദ്യോഗിക പദവി വഹിക്കുന്നവരും എത്തിയതും ഈ ചടങ്ങിന് പുതുമയുളവാക്കി