Saturday 18 August 2018

സെൽഫിയെടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു

By Sooraj S.01 Jan, 1970

imran-azhar

 

 

യുഎസ്എ: യു എസ് എയിലെ ഹുസണിൽ സെല്ഫിയെടുക്കുന്നതിനിടെ കാൽ വഴുതി കടലിൽ വീണ യുവാവ് മരിച്ചു. യുവാവ് കടലിൽ ബോട്ടിങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോട്ടയം നീറിക്കാട് സ്വദേശിയായ ജിനു ജോസഫ് ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ജിനുവിനെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ജിനു ജോസഫിനെ കാണാതാകുന്നത്. ഫിൻസിയാണ് ജിനു ജോസഫിന്റെ ഭാര്യ. സംസ്കാരം നാട്ടിൽ നടത്തുമെന്ന് ജിനുവിന്റെ ബന്ധുക്കൾ അറിയിച്ചു.