Tuesday 20 August 2019




എ.​പി. ജി​തേ​ന്ദ​ർ റെ​ഡ്ഡി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

By Sooraj Surendran .27 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: ടിആർഎസ് പാർലമെന്‍ററി പാർട്ടി നേതാവ് എ.പി. ജിതേന്ദർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ജിതേന്ദർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. മെഹബൂബ്‌നഗർ സിറ്റിംഗ് എം.പിയാണ് ജിതേന്ദർ റെഡ്ഡി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് പാർലമെന്‍ററി പാർട്ടി ജിതേന്ദർ റെഡ്ഡിക്ക് സീറ്റ് നിഷേധിച്ചാണ് ബിജെപിയിൽ ചേരാൻ കാരണം. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജിതേന്ദർ റെഡ്ഡി പാർട്ടി പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ബിജെപി അംഗത്വം സ്വീകരിച്ച ജിതേന്ദർ റെഡ്ഡി മെഹബൂബ്‌നഗറിലെ ബിജെപി സ്ഥാനാർഥി ഡി.കെ.അരുണയ്ക്ക് പിന്തുണ നൽകുമെന്നാണ് സൂചന.