Sunday 07 June 2020




രാജ്യദ്രോഹ കേസ്: കനയ്യ കുമാർ വിചാരണ നേരിടണം

By Sooraj Surendran.28 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന സംഭവത്തെ തുടർന്നാണ് അനുമതി. സംഭവവുമായി ബന്ധപ്പെട്ട് കന്നയ്യയെയും കൂടാതെ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് ഇവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന 40 വീഡിയോ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വീഡിയോകളിൽ കനയ്യ മുദ്രാവാക്യം വിളിക്കുന്നതായുള്ള ദൃശ്യങ്ങൾ ഇല്ലെന്ന് പിന്നീട് തെളിഞ്ഞിരുന്നു.