Saturday 11 July 2020




ജെഎൻയു സമരം; അധ്യാപക സംഘടനയും പ്രതിഷേധിക്കും

By Chithra.19 Nov, 2019

imran-azhar

 

ന്യൂ ഡൽഹി : ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് നടപടിയിൽ അധ്യാപക സംഘടന പ്രതിഷേധിക്കും. ക്യാമ്പസിൽ സംഘടന ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

 

ജെഎൻയു വിദ്യാർത്ഥികൾ ഇന്നലെ പാർലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാർച്ച് പോലീസ് തടഞ്ഞിരുന്നു. ഏറെ നേരം ഡൽഹിയിലെ തുഗ്ലക് റോഡ് ഉപരോധിച്ച വിദ്യാർത്ഥികളെ പോലീസും സിആർപിഎഫും ചേർന്ന് തല്ലി ഓടിച്ചിരുന്നു.

 

ജെഎൻയു വിദ്യാർത്ഥി യൂണിയനെ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് പോലീസിന്റെ അപ്രതീക്ഷിത നീക്കം. വഴി വിളക്കുകൾ അണച്ചതിന് ശേഷമാണ് പോലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചത്.