Thursday 28 January 2021




അമേരിക്കൻ ജനത വിധിയെഴുതി; ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ്, കമല ഹാരിസ് വൈസ് പ്രസിഡന്‍റ്

By Web Desk.07 Nov, 2020

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ 270 ഇലക്ടറല്‍ വോട്ടുകൾ നേടിയാണ് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യഫലം വന്നപ്പോള്‍തന്നെ ഡൊണാള്‍ഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിട്ടില്ല. നെവാഡ, അരിസോണ, ജോര്‍ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്. അതേസമയം ഡൊണാള്‍ഡ് ട്രംപ് ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

 

ബൈഡന്‍ പ്രസിഡന്റാകുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. നിലവിൽ 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡോണള്‍ഡ് ട്രംപിന് നേടാനാത്. ട്രംപ് അനുകൂലികൾ പലയിടത്തും അക്രമങ്ങൾക്ക് പദ്ധതിയിടുന്നതായും സൂചനയുണ്ട്.