Saturday 31 October 2020




മാധ്യമപ്രവർത്തകന്റെ തലവെട്ടി മാറ്റി റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു

By Sooraj Surendran.10 Sep, 2020

imran-azhar

 

 

മെക്സിക്കോ സിറ്റി: കിഴക്കൻ മെക്സിക്കോയിൽ അജ്ഞാത സംഘം മാധ്യമപ്രവർത്തകനെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി റെയിവേ പാളത്തിൽ ഉപേക്ഷിച്ചു. ജൂലിയോ വാൾദിവിയ എന്ന മാധ്യമപ്രവർത്തകനാണു കൊല്ലപ്പെട്ടത്. തലയും, ഉടലും വേർപെട്ട നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയിൽവേ പാലത്തിൽ നിന്നും കണ്ടെത്തിയത്. എൽ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനാണ് ജൂലിയോ. മാധ്യമപ്രവർത്തകർക്ക് നേരെ ഏറ്റവുമധികം അക്രമണങ്ങളുണ്ടാകുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ് മെക്സിക്കോ. മാത്രമല്ല മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇവിടം ഇപ്പോൾ പ്രശ്ന ബാധിത മേഖലയാണ്. ജൂലിയോയുടെ മരണത്തിൽ കരണക്കാരായവർക്കായി പോലീസ് വല വിരിച്ചതായി വെരാക്രൂസ് പോലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായ ഹ്യൂഗോ ഗുട്ടിറസ് അറിയിച്ചു.