Sunday 20 January 2019


സ്ത്രീകൾക്കെതിരെ അക്രമം: മുഖ്യമന്ത്രിയെ ഫോണി‍ൽ ലഭിക്കാൻ സംവിധാനം വേണം; ജോയ് മാത്യു

By Abhirami Sajikumar.05 May, 2018

imran-azhar

 

 

കോഴിക്കോട്: കേരളത്തിലെ സ്ത്രീകൾക്ക് 24 മണിക്കൂറും മുഖ്യമന്ത്രിയെ ഫോണി‍ൽ ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു നടൻ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അത്തരമൊരു സംവിധാനം ഒരുക്കണമെന്നു ജോയ് മാത്യു പറയുന്നത്.

മൊബൈൽ ഫോണിൽ മുഖ്യമന്ത്രിയെ നേരിട്ടു കിട്ടണമെന്നല്ല, മറിച്ച് ഒൗദ്യോഗികമായി അത്തരമൊരു സംവിധാനം ഒരുക്കണമെന്നാണു താൻ ആവശ്യപ്പെടുന്നതെന്നും ജോയ് മാത്യു പറഞ്ഞു.