Monday 06 December 2021




ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി; അനന്യ പാണ്ഡയെ നാളെയും ചോദ്യം ചെയ്യും

By സൂരജ് സുരേന്ദ്രന്‍.21 Oct, 2021

imran-azhar

 

 

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. ഒക്ടോബര്‍ 26നാണ് ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുക.

 

കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു. ആര്യന് പുറമെ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും നീട്ടിയിട്ടുണ്ട്.

 

ആര്യന്റെ വാട്സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് പുതുമുഖ നടി അനന്യ പാണ്ഡയെ എൻസിബി ചോദ്യം ചെയ്യും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. അനന്യയുടെ വീട്ടിൽ എൻസിബി സംഘം റെയ്ഡ് നടത്തുകയും ചെയ്തു.

 

ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു. കേസില്‍ അനന്യ നിര്‍ണ്ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെ ഷാരൂഖ് മകനെ കാണാൻ ആര്‍തര്‍ റോഡ് ജയിലില്‍ എത്തി.

 

അരമണിക്കൂറോളം സംസാരിച്ച ശേഷമാണ് ഷാരൂഖ് മടങ്ങിയത്. ജയില്‍ സന്ദര്‍ശനത്തിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഷാരൂഖിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു.