Tuesday 10 December 2019




ജൂലിയന്‍ അസാന്‍ജെയ്ക്ക് 50 ആഴ്ചത്തെ തടവ് ശിക്ഷ

By Sooraj Surendran.01 May, 2019

imran-azhar

 

 

ലണ്ടൻ: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് ലണ്ടന്‍ കോടതി 50 ആഴ്ചത്തെ തടവ് ശിക്ഷ വിധിച്ചു. ലൈംഗിക പീഡനക്കേസില്‍ സ്വീഡനിലേക്ക് നാടുകടത്തുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അസാന്‍ജെ 2012 ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്. എന്നാൽ കഴിഞ്ഞ മാസം ലണ്ടന്‍ പൊലീസ് അസാന്‍ജെയെ എംബസിക്കുള്ളില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. അസാന്‍ജെ കഴിഞ്ഞ ഏഴ് വർഷമായി ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. വിധി പ്രഖ്യാപിച്ച കോടതി അസാൻജെ പ്രിവിലേജിന്റെ സ്വാധീനം ഉപയോഗിച്ച് നീതിയേയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും പറഞ്ഞു. അസാന്ജെ പത്ത് വർഷത്തോളമായി പോലീസിന്റെ അറസ്റ്റ് ഭീതിയിലാണ് കഴിഞ്ഞിരുന്നത്. വിധി പ്രഖ്യാപിച്ച കോടതി അസാൻജെയുടെ അഭിഭാഷകൻ നിരത്തിയ വാദങ്ങളും അസാൻജെയുടെ കത്തും നിരുപാധികം തള്ളിക്കളഞ്ഞു.