Tuesday 19 February 2019


ശബരിമല സ്ത്രീ പ്രവേശനം; കോടതിയിൽ നൽകിയ ഹർജിക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ജസ്റ്റിസ് ബി.കെമാൽപാഷ

By Sooraj S.03 Oct, 2018

imran-azhar

 

 

കൊച്ചി: ശബരിമലയിൽ സ്ത്രീ പ്രവേശനത്തിൽ കോടതിയിൽ നൽകിയ ഹർജിക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് ജസ്റ്റിസ് കെ ബി.കെമാൽപാഷ. ഇത്തരത്തിലൊരു വിഷയം കോടതിക്ക് മുന്നിൽ വിടേണ്ടിയിരുന്നില്ലെന്നും ശബരിമലയിൽ സ്വയാർജിത നിയന്ത്രണമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പുരുഷ പീഠനമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പക്ഷെ അടുത്ത ആവശ്യം ശബരിമലയിൽ സ്ത്രീകളെ മേൽശാന്തി ആക്കണമെന്നായിരിക്കും. അത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ കോടതിക്ക് അത് തീർപ്പാക്കേണ്ടതായി വരുമെന്നും കെമാൽപാഷ പറഞ്ഞു. തൂലിക പുരസ്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹേതര ബന്ധത്തിലും,സ്വവർഗബന്ധത്തിലും കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്നും കെമാൽപാഷ വ്യക്തമാക്കി.