Monday 19 November 2018


യാത്രയയപ്പിൽ താൻ പങ്കെടുക്കില്ലെന്ന്: അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ

By BINDU PP.09 May, 2018

imran-azhar

 



ന്യൂഡൽഹി: ജസ്റ്റീസ് ചെലമേശ്വർ അസാധാരണ നടപടിയുമായും വീണ്ടും. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പിൽ താൻ  പങ്കെടുക്കില്ലെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചു. വ്യക്തിപരമായ കാരണത്താലാണ് താൻ  പരിപാടിയിൽ പങ്കെടുക്കാതെന്നാണ് ജസ്റ്റീസ് ചെലമേശ്വർ  അറിയിച്ചത്. ജൂൺ 22 ന് ആണ് ചെലമേശ്വർ വിരമിക്കുന്നത്.

 

വേനലവധിക്കായി മെയ് 19ന് കോടതി അടക്കുന്നതു മൂലം ചെലമേശ്വറിന് മെയ് 18ന് യാത്രയയപ്പ് നൽകാനായിരുന്നു ബാർ അസോസിയേഷൻ തീരുമാനിച്ചിരുന്നത്. ബാർ അസോസിയേഷൻ ഭാരവാഹികൾ‌ ബുധനാഴ്ച ജസ്റ്റീസ് ചെലമേശ്വരുടെ വീട്ടിലെത്തി അദ്ദേഹവുമായി സംസാരച്ചെങ്കിലും മനസിളക്കാൻ‌ സാധിച്ചില്ല.സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്‍റെ നയങ്ങളെ വിമർശിച്ചുകൊണ്ട് ചെലമേശ്വർ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റീസിനെതിരെ സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ നടത്തിയ പത്രസമ്മേളനം നടന്നത് ചെലമേശ്വറിന്‍റെ വീട്ടിലായിരുന്നു.