Friday 18 October 2019




വി​വാ​ഹം ക​ഴി​ക്കാ​തെ പു​രു​ഷ​ൻ​മാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന സ്ത്രീ​ക​ൾ വെ​പ്പാ​ട്ടി​ക്ക് തുല്യം; ജ​സ്റ്റീ​സ് മ​ഹേ​ഷ് ച​ന്ദ്ര​ശ​ർ​മ

By Sooraj Surendran.05 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലിവിങ് ടുഗെദറിനെ രൂക്ഷമായി വിമർശിച്ച് മുൻ റിട്ട. ജസ്റ്റീസും, രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനുമായ മഹേഷ് ചന്ദ്രശർമ രംഗത്ത്. വിവാഹം ചെയ്യുന്നതിന് മുൻപ് പുരുഷന്മാർക്കൊപ്പം കഴിയുന്നത് മൃഗതുല്യമാണെന്നും, ഇത്തരം സ്ത്രീകൾ വെപ്പാട്ടിക്ക് തുല്യമാണെന്നും മഹേഷ് ചന്ദ്രശർമ വിമർശിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഇത്തരം ബന്ധങ്ങൾ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് ചന്ദ്രശർമ ഹൈക്കോടതി ജഡ്ജിയായിരിക്കെ നടത്തിയ മയിലുകൾ ഇണചേരില്ലെന്നും പകരം ഇണയുടെ കണ്ണീർ കുടിച്ചാണു പ്രത്യുത്പാദനം നടത്തുകയുമെന്ന നിരീക്ഷണം ഏറെ വിമർശനങ്ങൾ നേടിയിരുന്നു.