Wednesday 28 June 2017

മുന്‍ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി അന്തരിച്ചു

By praveen prasannan.16 Jun, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി (95) അന്തരിച്ചു. ജൂലൈ 1985നും 1986 ഡിസംബറിനുമിടയ്ക്കായിരുന്നു അദ്ദേഹം രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നത്.

ജൂണ്‍ 17നാണ് സംസ്കാരം. പ്രഭാവതി ഭഗവതിയാണ് ഭാറി, മൂന്ന് പുത്രിമാരുണ്ട്.

പൊതുതാത്പര്യ ഹര്‍ജിയുടെ ഉപജ്ഞാതാവായാണ് ഭഗവതി അറിയപ്പെടുന്നത്. ഗുജറാത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ഭഗവതിയെ 1973 ജൂലൈയിലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്.

തടവുകാര്‍ക്കും മൌലികാവകാശങ്ങള്‍ ഉണ്ടെന്ന് വിധിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് അദ്ദേഹം.