Friday 24 September 2021




'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല', 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു; കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

By സൂരജ് സുരേന്ദ്രന്‍.14 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. കോണ്‍ഗ്രസില്‍ ഡിസിസി പുന:സംഘടന നടന്ന ശേഷം പാർട്ടി തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് അനിൽകുമാർ രംഗത്തെത്തിയിരുന്നു.

 

ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്. അച്ചടക്കലംഘനത്തിന്റെ പേരിൽ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

 

ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്‌.

 

"പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല, 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും" വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

 

കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും അനിൽകുമാർ വഹിച്ചിട്ടുണ്ട്.