Wednesday 19 September 2018



കൊല്ലം ചവറയിൽ ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു

By Sooraj S.29 Jun, 2018

imran-azhar

 

 

കൊല്ലം: കൊല്ലം ജില്ലയിലെ ചവറയിൽ ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരി മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ഡോക്ടർമാർ മരണം സ്ഥിതീകരിക്കുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരനായ ജോസഫിന്റെ മകൾ മരിയ ജോസഫാണ് മരിച്ചത്. ചവറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനങ്ങൾ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാറിലുണ്ടായിരുന്ന മറ്റ് നാലുപേർക്കും നിസാര പരിക്കുകളാണ് ഉള്ളത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിയ മരിച്ചത്.