Friday 24 September 2021




വിശദീകരണം തൃപ്തികരമല്ല കെ.പി അനിൽകുമാറിനെ പുറത്താക്കിയെന്ന് സുധാകരൻ; രാജിവെച്ചതാണെന്ന് അനിൽകുമാർ

By സൂരജ് സുരേന്ദ്രന്‍.14 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അറിയിച്ചു.

 

എന്നാൽ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞത് 43 വർഷം നീണ്ടുനിന്ന കോൺഗ്രസ് ബന്ധം വിടുകയാണെന്നാണ്.

 

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല, 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

 

കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

 

കെപിസിസിയിൽ ഏകാധിപത്യ പ്രവണതയാണെന്നും അനിൽകുമാർ തുറന്നടിച്ചു.

 

താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത പോലെയാണ് കെ.സുധാകരന്റെ നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.