Friday 05 June 2020




കൊറോണ: വൈദ്യുതിയും വെള്ളവും മൂന്നു മാസം സൗജന്യമാക്കണമെന്ന് കെ.സുരേന്ദ്രൻ

By Sooraj Surendran.27 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവും നിയന്ത്രണങ്ങളും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ളം എന്നിവ ഉപയോഗിച്ചതിന് ഇപ്പോൾ നൽകിയിട്ടുള്ള ബില്ലുകൾ അടയ്ക്കേണ്ടതില്ലന്ന നിർദ്ദേശം അടിയന്തിരമായി സർക്കാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിത്യ വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതമാണ് വളരെ ദുരിതത്തിലായിരിക്കുകയാണ്. രോഗ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ അത്യാവശ്യമായതിനാൽ അതിൽ നിന്ന് പിന്നാക്കം പോകാനുമാകില്ല. ഈ പ്രതിസന്ധിയിൽ നിന്ന് എന്ന്കരകയറാനാകുമെന്ന് ഇപ്പോൾ പറയാനുമാകില്ല. ഈ സാഹചര്യത്തിൽ മൂന്നു മാസത്തേക്കെങ്കിലും വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.