Tuesday 20 August 2019




പത്തനംതിട്ടയിൽ സുരേന്ദ്രന്റെ വിജയമുറപ്പിച്ച് ബിജെപി; ഇരുപതിനായിരം വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് വിലയിരുത്തൽ

By Sooraj Surendran.25 Apr, 2019

imran-azhar

 

 

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവേശപ്പോരാട്ടം നടന്ന പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കി ബിജെപി. ഫലം പ്രഖ്യാപിക്കുമ്പോൾ സുരേന്ദ്രൻ കുറഞ്ഞത് ഇരുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ശബരിമല വിഷയം സുരേന്ദ്രന് അനുകൂല സാഹചര്യമാണ് ഒരുക്കിയതെന്ന പ്രത്യാശയിലാണ് ബിജെപി നേതൃത്വം. വോട്ടെടുപ്പിന് ശേഷം മുഴുവൻ ബൂത്തുകളിൽ നിന്നും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ വിലയിരുത്തൽ. 74.19 ശതമാനം എന്ന റിക്കാർഡ് പോളിംഗാണ് പത്തനംതിട്ടയിൽ നടന്നത്. വീണ ജോർജും, ആന്റോ ആന്റണിയുമാണ് സുരേന്ദ്രന്റെ എതിർ സ്ഥാനാർത്ഥികൾ.